തിരുവനന്തപുരം : ഭീകരവാദത്തിനെതിരെ താക്കീതായി സംസ്ഥാന വ്യാപകമായി യുവമോര്‍ച്ച ദേശരക്ഷാജ്വാല സംഘടിപ്പിച്ചു. ‘ഭീകരവാദികള്‍ ഇന്ത്യ വിടുക, അവരെ പിന്തുണയ്ക്കുന്നവരും’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനത്തെ 14 ജില്ലകളിലും യുവമോര്‍ച്ച ദേശരക്ഷാജ്വാല സംഘടിപ്പിച്ചത്.
വിവിധ ജില്ലകളില്‍ പരിപാടിയില്‍ പങ്കെടുത്ത ആയിരങ്ങള്‍ ദീപം തെളിയിച്ച് ഭാരതത്തിന്റെ അഖണ്ഡതയ്ക്കുവേണ്ടി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ദേശരക്ഷാ ജ്വാല യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു.
മലപ്പുറത്ത് ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസും കോഴിക്കോട് ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.എസ്.ശ്രീധരന്‍പിള്ളയും കാസര്‍കോട് ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ.പത്മനാഭനും തൃശൂരില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും പത്തനംതിട്ടയില്‍ ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനും എറണാകുളത്ത് ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും പരിപാടി ഉദ്ഘാടനം ചെയ്തു.
കണ്ണൂരില്‍ സംസ്ഥാന സെക്രട്ടറി വി.കെ.സജീവനും വയനാട് ഉത്തരമേഖലാ അധ്യക്ഷന്‍ വി.വി.രാജനും ഇടുക്കിയില്‍ ന്യൂനപക്ഷമോര്‍ച്ച അധ്യക്ഷന്‍ ജിജി ജോസഫും ആലപ്പുഴയില്‍ വക്താവ് അഡ്വ. ജയസൂര്യനും കോട്ടയത്ത് സെക്രട്ടറി എ.കെ.നസീറും കൊല്ലത്ത് ഒബിസി മോര്‍ച്ച അധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രനുമാണ് ദേശരക്ഷാ ജ്വാല ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: