കാവാലം അനുസ്മരണം ഇന്ന്

Tuesday 9 August 2016 10:22 pm IST

കോട്ടയം: നാടകാചാര്യനും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപണിക്കര്‍ അനുസ്മരണം ഇന്ന് ആര്‍.കെ.മേനോന്‍ ഹാളില്‍ നടക്കും. വൈകുന്നേരം 4.30ന് കോട്ടയം സഹകരണ ബാങ്ക് അര്‍ബ്ബന്‍ ബാങ്ക് ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ കവി ഏഴാച്ചേരി രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. കാവാലം ഗാനങ്ങള്‍ കോര്‍ത്തിണക്കി കോട്ടയം ആത്മ അവതരിപ്പിക്കുന്ന ഗാനാഞ്ജലിയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. ആത്മ, കൊബാര്‍ക്ക്, കോട്ടയം കോപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക്, നാദോപാസന, രഞ്ജിനി സംഗീതസഭ, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, സി.കെ.ജീവന്‍ സ്മാരക ട്രസ്റ്റ് തുടങ്ങിയ കോട്ടയത്തെ വിവിധ സ്ഥാപനങ്ങളും സംഘടനകളും ഒത്തുചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ അനുസ്മരണ പരിപാടികളില്‍ എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.