അഖില ഭാരത രാമായണസത്രം തുടങ്ങി

Tuesday 9 August 2016 11:06 pm IST

6-ാമത് രാമായണ സത്രം കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡി: കൃഷ്ണകുമാര്‍ വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി അയ്യപ്പദാസ്, ഓ. രാജഗോപാല്‍ എംഎല്‍എ, കവിയൂര്‍ പൊന്നമ്മ, ഗോപകുമാര്‍ എന്നിവര്‍ സമീപം

ആലുവ: അഖില ഭാരത രാമായണ സത്രസമിതിയുടേയും പടിഞ്ഞാറെ കടുങ്ങല്ലൂര്‍ കുന്നില്‍ ശ്രീധര്‍മ്മശാസ്താ ദേവസ്വത്തിന്റേയും ആഭിമുഖ്യത്തില്‍ നടക്കുന്ന ആറാമത് രാമായണ സത്രത്തിന് തിരിതെളിഞ്ഞു. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡി: കൃഷ്ണകുമാര്‍ വാര്യര്‍ ഉദ്ഘാടനം ചെയ്തു. അഖില ഭാരത രാമായണ സത്രസമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷത വഹിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എക്ക് മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി മാനവരത്‌ന പുരസ്‌ക്കാരം സമര്‍പ്പിച്ചു. സത്ര നിര്‍വ്വഹണ സമിതി പ്രസിഡന്റ് വി.ഗോപകുമാര്‍, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, കവിയൂര്‍ പൊന്നമ്മ, ഹിന്ദുഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ആര്‍.വി. ബാബു, ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് പി.കെ. ബാബുരാജ്, ധീവരസഭ പറവൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. ഭഗവല്‍സിങ്, പി. സദാനന്ദന്‍, എസ്. ഗോപാലകൃഷ്ണന്‍, എന്‍.പി. ഇന്ദുചൂഡന്‍, പി.കെ. കൃഷ്ണന്‍കുട്ടി കുറുപ്പ്, പി.കെ. അനീഷ് എന്നിവര്‍ സംസാരിച്ചു. സ്വാന്തന ചികിത്സ സഹായ സമര്‍പ്പണം കേരള ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി കെ.എസ്. നാരായണന്‍ നിര്‍വ്വഹിച്ചു. അഖില കേരള നാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തില്‍ 1008 അമ്മമാര്‍ നാരായണീയ പാരായണം നടത്തി. സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടന്ന ഗണപതിഹോമവും ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ശ്രീരാമ തങ്കവിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര സത്രവേദിയില്‍ രാവിലെ എത്തിച്ചേര്‍ന്നു. 14 ന് സത്രം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.