ഐഎസ്: യാസ്മിന്‍ കണ്ണൂര്‍ വനിതാ ജയിലില്‍

Tuesday 9 August 2016 11:23 pm IST

കാസര്‍കോട്: ഐഎസ് റിക്രൂട്ട് കേസില്‍, പടന്നയിലെ അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യ ബീഹാര്‍ സ്വദേശിനി യാസ്മിനെയും നാല് വയസ്സുള്ള മകനെയും കണ്ണൂര്‍ വനിതാ ജയിലേക്ക് മാറ്റി. കാബൂളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ദല്‍ഹി വിമാനത്താവളത്തിലാണ് യാസ്മിന്‍ അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. കോടതി ആഗസ്റ്റ് 25 വരെ യാസ്മിന്‍ മുഹമ്മദിന്റെ റിമാന്റ് നീട്ടുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അബ്ദുള്‍ റാഷിദ് ഓണ്‍ ലൈനായി പണം കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്. പല തവണയായി ഒരു ലക്ഷത്തിലധികം രൂപ യാസ്മിന് ലഭിച്ചതായി പോലീസ് പറയുന്നു. അറസ്റ്റിലാകുമ്പോള്‍ യാസ്മിന്റെ കൈവശം 70,000 ഇന്ത്യന്‍ രൂപയും, 620 ഡോളറും ഉണ്ടായിരുന്നു. യാസ്മിന്‍ അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസിന് നല്‍കിയ വിവരങ്ങളില്‍ കൂടുതലൊന്നും ചോദ്യം ചെയ്യലിലും പറഞ്ഞില്ലെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.