ആലക്കോട്: ആനക്കൊമ്പ് കടത്ത് കേസിലെ മുഖ്യ പ്രതിയെ തൃശ്ശൂര്‍ പട്ടിക്കാട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കാര്‍ത്തികപുരത്തെ മരം ലോഡിംഗ് തൊഴിലാളി വായിക്കമ്പയിലെ തുമരക്കാകുഴി തമ്പി എന്ന ഡൂഡു (55) വിനെയാണ് അറസ്റ്റ് ചെയ്തത്. 2013 മാര്‍ച്ചില്‍ രണ്ട് ആനക്കൊമ്പുകള്‍ സഹിതം 4പേരെ അറസ്റ്റുചെയ്തിരുന്നു. മറ്റൊരാള്‍ക്ക് ആനക്കൊമ്പ് വില്ക്കാന് ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്ക് ആനക്കൊമ്പ് എത്തിച്ചുകൊടുത്തത് തമ്പിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: