കുഴിച്ചാല്‍: കേരളാ ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായിരുന്ന സി.വേലായുധന്റെ സപ്തതി കുഴിച്ചാലിലുള്ള കേരളാ ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ആഘോഷിച്ചു. കെ.പി.രാമനാഥന് അധ്യക്ഷത വഹിച്ചു. ചടങ്ങ് കെഎഫ്ബി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍.മുരളീധരന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഹമ്മദ് ഇക്ബാല്‍, പി.സി.താഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കെഎഫ്ബി വര്‍ക്കേഴ്സ് മീറ്റിംഗും നടന്നു. ചടങ്ങിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ശിവദാസന്‍ സ്വാഗതവും കെ.സുമിത്ര നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: