പ്രണയക്കെണിയിലൂടെയുള്ള മതംമാറ്റം നിരോധിക്കണം: ഹിന്ദുനേതൃയോഗം

Wednesday 10 August 2016 10:32 am IST

പന്തീരാങ്കാവ്: പ്രണയക്കെണിയില്‍പ്പെടുത്തിയുള്ള മതംമാറ്റം നിയമം മൂലം നിരോധിക്കണമെന്ന് ഹിന്ദുനേതൃയോഗം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. സനാതനം 2016 ധര്‍മ്മപ്രഭാഷണപരമ്പരയുടെ മുന്നോടിയായി പന്തീരാങ്കാവ് അമൃതപുരിയില്‍ നടന്ന ഹിന്ദു നേതൃത്വസമ്മേളനത്തില്‍ ഒളവണ്ണ-പെരുമണ്ണ പഞ്ചായത്തുകളിലെ ക്ഷേത്രഭാരവാഹികള്‍, സാമുദായിക സംഘടനാ നേതാക്കള്‍, ആചാര്യന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സ്വാമി പരമാനന്ദപുരി യോഗം ഉദ്ഘാടനം ചെയ്തു. സമൂഹം നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണമെന്നും ബോധവല്‍ക്കരണം വഴി സമൂഹത്തെ സ്വധര്‍മ്മാഭിമാനികളാക്കണമെന്നും സ്വാമി പറഞ്ഞു. സനാതനധര്‍മ്മവേദി അധ്യക്ഷന്‍ ഉണ്ണി രാഘവക്കുറുപ്പ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ചന്ദ്രദാസന്‍, ചന്ദ്രശേഖരന്‍നായര്‍, ഹരിദാസന്‍ ഇരിങ്ങല്ലൂര്‍, കെ.പി. രവീന്ദ്രന്‍, ഷനോജ്, കെ.ഷൈന്‍, ടി.കെ. ജിജു തുടങ്ങിയവര്‍ സംസാരിച്ചു. അന്യാധീനപ്പെട്ട് ക്ഷേത്രസ്വത്തു വീണ്ടെടുക്കാന്‍ ദേവസ്വം മന്ത്രിയോട് യോഗം ആവശ്യപ്പെട്ടു. മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനും പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്താനും യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.