ദേശവിരുദ്ധര്‍ക്കെതിരെ ദേശസ്‌നേഹികള്‍ മുന്നോട്ടുവരണം: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

Thursday 11 August 2016 1:13 pm IST

കോഴിക്കോട്: ദേശവിരുദ്ധര്‍ക്കെതിരെ ദേശസ്‌നേഹികള്‍ ഒന്നിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച ദേശരക്ഷാജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ താല്‍പര്യമാണ് ആദ്യം സംരക്ഷിക്കപ്പെടേണ്ടത്. മതവും രാഷ്ട്രീയവുമെല്ലാം പിന്നീടാണ് വരുന്നത്. രാഷ്ട്രത്തിന്റെ കാര്യം വരുമ്പോള്‍ ജാതിമത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ രാഷ്ട്രസ്‌നേഹികള്‍ ഒന്നായി മുന്നോട്ടു വരണം. അല്‍ ഖൊയ്ദയും ഐഎസും ലഷ്‌ക്കര്‍ ഇ തൊയ്ബയുമൊക്കെ പറയുന്ന ആശയങ്ങള്‍ ഒരിക്കലും നടക്കാത്തതാണ്. ബംഗ്ലാദേശും മലയയും അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങള്‍ സാക്കിര്‍ നായികിനെതിരെ നടപടികളുമായി മുന്നോട്ട് വരുമ്പോള്‍ കേരളത്തിലെ മുസ്ലിംലീഗ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസുമാകട്ടെ ഈ വിഷയത്തില്‍ മൗനംഭജിക്കുകയാണ്. ഐഎസിനേക്കാള്‍ അപകടകരമായ നിലപാടാണിത്. ചരിത്രത്തിന്റെ ക്രൂരമായ ആവര്‍ത്തനമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ക്വിറ്റ്ഇ ന്ത്യാ സമരം പ്രഖ്യാപിച്ച ഗാന്ധിജിയെയും ദേശീയവാദികളെയും കുറ്റപ്പെടുത്തുന്ന നിലപാടാണ് അന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചത്. ഇതിന് സമാനമായ നിലപാടാണ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്നത്. രാഷ്ട്രദ്രോഹികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ദേശീയവാദികളെ കുറ്റപ്പെടുത്താനാണ് സിപിഎമ്മുകാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ആര്‍എസ്എസ്സിനെയും ബിജെപിയെയും സിപിഎമ്മുകാര്‍ കുറ്റംപറയുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി വിമ ര്‍ശിക്കപ്പെടുന്നതും. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റേതാകാന്‍ കഠിനമായ പരിശ്രമം ആവശ്യമാണെന്നും മു ന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.