ദേശരക്ഷാജ്വാല തെളിയിച്ച് യുവമോര്‍ച്ച

Wednesday 10 August 2016 10:35 am IST

യുവമോര്‍ച്ച കോഴിക്കോട് ജില്ലാകമ്മിറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച ദേശരക്ഷാജ്വാല അഡ്വ. പി.എസ്. ശ്രീധറന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഭീകരവാദികള്‍ ഇന്ത്യവിടുക അവരെ പിന്തുണയ്ക്കുന്നവരും എന്ന സന്ദേശമുയര്‍ത്തി യുവമോര്‍ച്ച കോഴിക്കോട് ജില്ലാകമ്മിറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ ദേശരക്ഷാ ജ്വാല തെളിയിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് പ്രബീഷ് മാറാട് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സമിതി അഗങ്ങളായ അലിഅക്ബര്‍, ടി.പി. സുരേഷ്, നാരായണന്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറിമാരായ സി. അമര്‍നാഥ്, അഡ്വ. കെ.വി. സുധീര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. രാജീവ്കുമാര്‍, അനൂപ് മാസ്റ്റര്‍, നോര്‍ത്ത് മണ്ഡലം ജനറല്‍സെക്രട്ടറി കെ. ഷൈബു എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി പി. ഹരീഷ് സ്വാഗതവും ജില്ലാ ട്രഷറര്‍ ടി. നിവേദ് നന്ദിയും പറഞ്ഞു. യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി ടി. ദിബിന്‍, ജില്ലാ വൈസ്പ്രസിഡന്റുമാരായ എം. രാകേഷ്, ഇ.പി ബബീഷ്, സെക്രട്ടറിമാരായ ടി. റിജിന്‍, അനൂപ്, അഖില്‍, ഷാലു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.