ബേഡഡുക്ക പഞ്ചായത്തിലെ ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍

Wednesday 10 August 2016 11:12 am IST

കുറ്റിക്കോല്‍: ബാലഗോകുലം ഉദുമ താലൂക്കില്‍ ബേഡഡുക്ക പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഗസ്ത് 24ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബന്തടുക്ക, കരിവേടകം, കുറ്റിക്കോല്‍, പരപ്പ, ബേഡകം, കുണ്ടംകുഴി, പെര്‍ളടുക്കം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ശോഭായാത്രകള്‍ നടക്കും. ബന്തടുക്കയില്‍ മാണിമൂല ശ്രീ അയ്യപ്പഭജന മന്ദിരം, പനംകുണ്ട് വയനാട്ടുകുലവന്‍ ദേവസ്ഥാനം, പയറടുക്കം വയനാട്ടുകുലവന്‍ ദേവസ്ഥാനം, ഈയ്യന്തലം ശ്രീമഹാവിഷ്ണു ദേവസ്ഥാനം, കക്കാച്ചാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, മലാംകുണ്ട് മഹാവിഷ്ണുക്ഷേത്രം, വില്ലാരംവയല്‍ മഹാവിഷ്ണു ദേവസ്ഥാനം, മാരിപ്പടുപ്പ് ശ്രീധര്‍മ്മശസ്താ ഭജനമന്ദിരം, കുളിയംകല്ല് ശ്രീ ധര്‍മ്മശസ്താ ഭജനമന്ദിരം എന്നിവടങ്ങളില്‍ നിന്ന് വൈകുന്നേരം 3ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ 5.30ന് ബന്തടുക്ക ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി 7 മണിക്ക് ബന്തടുക്ക സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സമാപിക്കും. കരിവേടകത്തുനിന്നുള്ള ശോഭായാത്ര കൊളം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തുനിന്നും കരിവേടകം കൂട്ടം കോളനി ദേവസ്ഥാനത്തുനിന്നും ആരംഭിച്ച് കരിവേടകം ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. മുന്നാട് വടക്കേക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്നും കുണ്ടംപാറയില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ പള്ളത്തിങ്കാലില്‍ സംഗമിച്ച് കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. പരപ്പ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തുനിന്നും കാവുംകാല്‍ ചാമുണ്‌ഡേശ്വരി ദേവസ്ഥാനത്തുനിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ പരപ്പ ജംഗ്ഷനില്‍ സംഗമിച്ച് പള്ളഞ്ചിയില്‍ സമാപിക്കും. തോര്‍ക്കുളം ചാമുണ്‌ഡേശ്വരി ദേവസ്ഥാനത്തുനിന്ന് ആരംഭിക്കുന്ന ശോഭായാത്ര വേലക്കുന്ന് ശിവക്ഷേത്രം വഴി കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ സമാപിക്കും. കൊളത്തൂര്‍ ശ്രീധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര പെര്‍ളടുക്കം ശ്രീധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ സമാപിക്കും. എല്ലാ സ്ഥളങ്ങളില്‍ നിന്നും വൈകുന്നേരം 3 മണിക്ക് ശോഭായാത്രകള്‍ ആരംഭിക്കം. ശ്രീകൃഷ്ണ ജയന്തിക്ക് മുന്നോടിയായി 20ന് പതാകദിനം ആചരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.