ഡെറാഡൂണ്‍: സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ഉത്തരാഖണ്ഡില്‍ സുരക്ഷ ശക്തമാക്കി. ഐഎസ് ബന്ധമുള്ള നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്ന് പോലീസ് പറഞ്ഞു.
ഡെറാഡൂണിലും, ഹരിദ്വാറിലും അടക്കം ചിലയിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാലത്തലത്തില്‍ ഷോപ്പിംഗ് മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങിളിലെ സുരക്ഷയാണ് പ്രധാനമായും വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം ആക്രമണ സാധ്യതാ മുന്നറിയിപ്പുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: