തിരുവനന്തപുരം: തന്റെ പിറന്നാല്‍ ആഘോഷമാക്കാന്‍ ആര്.ടി.ഒമാര്‍ക്ക് സന്ദേശം അയച്ച ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന് തച്ചങ്കരിയുടെ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. ജന്മദിനം ആഘോഷിക്കുന്നതിനെപ്പറ്റി മാനദണ്ഡങ്ങളില്ല. എന്നാല്‍ സന്ദേശം എന്തുകൊണ്ട് അയച്ചുവെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
തന്റെ ജന്മദിനം മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് തച്ചങ്കരി കത്തയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ മുതല്‍ തന്നെ സംസ്ഥാനത്തെ ഒട്ടുമിക്ക ആര്.ടി ഓഫീസുകളില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.
കൊച്ചി ആര്.ടി ഓഫീസില്‍ രാവിലെയെത്തിയ ടോമിന് തച്ചങ്കരി കേക്ക് മുറിച്ച് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: