കൊട്ടാരക്കര: അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രവാസി സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു.
കേരള പ്രവാസി ഫെഡറേഷന് കൊല്ലം ജില്ലാ പ്രവര്‍ത്തക കവന്ഷന് കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിന്റെ സമ്പത്തില്‍ നല്ലൊരു പങ്കും നേടി തരുന്ന പ്രവാസികള്‍ക്ക് എന്നും അവഗണനയാണ് ലഭിക്കുന്നത്.
ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകണമെങ്കില്‍ വ്യത്യസ്ഥ ധ്രുവത്തില്‍ നില്ക്കുന്ന സംഘടനകള്‍ യോജിച്ചുപ്രവര്‍ത്തിക്കണം. സ്വന്തമായി വീടും പുരയിടവും ഇല്ലാത്ത പ്രവാസികളോട് അനുഭാവപൂര്‍ണ്ണമായ സമീപനം ഈ സര്‍ക്കാര്‍ സ്വീകരിക്കും. കൂട്ടായും ഒറ്റക്കും ഫാമുകള്‍ നടത്താന്‍ താല്പര്യമുള്ള പ്രവാസികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. എസ്.എം.ഹനീഫ അദ്ധ്യക്ഷനായി.
എ.സുലൈമാന്‍ സ്വാഗതം പറഞ്ഞു. കെ.എസ്.ഇന്ദുശേഖരന്‍നായര്‍, എ.എസ്.ഷാജി,എ മന്മഥന്നായര്, അഡ്വ.ഉണ്ണികൃഷ്ണമേനോന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: