ലൗജിഹാദിന്റെ തീവ്രത കൂടുതല്‍ കേരളത്തില്‍: പുഞ്ചക്കരി സുരേന്ദ്രന്‍

Wednesday 10 August 2016 2:03 pm IST

കൊല്ലം: ലൗ ജിഹാദ് രാജ്യമെമ്പാടും ആസൂത്രിതമായി നടക്കുന്നുണ്ടെങ്കിലും അതിന്റെ തീവ്രത കൂടുതല്‍ കേരളത്തിലാണെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍. ചിന്നക്കടയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച ദേശരക്ഷാജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. അതിന് കാരണക്കാര്‍ മാറിമാറി ഭരിച്ച ഇടതുവലതുമുന്നണികളാണ്. ഇവര്‍ അധികാര കസേരക്ക് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നതാണ്. രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ച അബ്ദുള്‍നാസര്‍ മദനിക്കൊപ്പമിരുന്നവരാണ് ഇക്കൂട്ടര്‍. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരും കേരളത്തില്‍ മതേതരക്കാരാണ്. മതേതരം എന്ന പദം ഇപ്പോള്‍ തീവ്രവാദത്തിന് കുട പിടിക്കുന്ന വാചകമായി കേരളത്തില്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സനില്‍ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ആര്‍.സമ്പത്ത്, വൈസ് പ്രസിഡന്റ് അഡ്വ. ആര്‍.എസ്.പ്രശാന്ത്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി.അരുള്‍, സുജിത്ത് സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി.എസ്.ജിതിന്‍ദേവ് സ്വാഗതവും എച്ച്.കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.