തേവലക്കര: ഉദ്യോഗസ്ഥരെ മാത്രം സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതി അരുതെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.
തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലെ ലഹരിവിമുക്ത ക്ലബ്ലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുസ്തകത്തിലുള്ള അറിവിനപ്പുറം സമൂഹത്തെകുറിച്ചും കുട്ടികള്‍ ബോധമുള്ളവരാകണം. വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് ആരോഗ്യവും കായിക പരിപോഷണവും. ലഹരി ഉപയോഗത്തെ കുറിച്ച് കുട്ടികള്‍ക്കുള്ള പരാതികള്‍ അറിയിക്കാന്‍ വിദ്യാലയങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ലഹരിവിരുദ്ധ കൈപ്പുസ്തകത്തിന്റെ പ്രകാശനവും ഋഷിരാജ് സിംഗ് നിര്‍വ്വഹിച്ചു.
ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു. അഡ്മിനിസ്ട്രേറ്റര്‍ സുരേന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ലംബോദരന്നായര്, കെ.ആര്.കുറുപ്പ്, ആര്.സുരേന്ദ്രന്, ലീന, കാതറിന് ജോസ്, ജീന്‍ ജേക്കബ്ബ്, മിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: