എന്‍എസ്എസ് കുട്ടനാട് താലൂക്ക് യൂണിയന്‍ കനകജൂബിലിയാഘോഷങ്ങള്‍

Wednesday 10 August 2016 7:27 pm IST

മങ്കൊമ്പ്: കുട്ടനാട് താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ കനകജൂബിലി ആഘോഷങ്ങള്‍ സെപ്തംബര്‍ 10,11 തീയതികളിലായി നടത്തുമെന്ന് യൂണിയന്‍ പ്രസിഡന്റ് പ്രഫ. കെ.പി. നാരായണപിള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു. 11നു ഉച്ചയ്ക്കു രണ്ടിന് മങ്കൊമ്പില്‍ നടത്തുന്ന നായര്‍ മഹാസമ്മേളനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കനകജൂബിലി ആഘോഷ സന്ദേശം കുട്ടനാട്ടിലെ എല്ലാ കേന്ദ്രങ്ങളിലുമെത്തിക്കാനായി 13 മുതല്‍ 15 വരെ കുട്ടനാട്ടിലുടനീളം വിളംബര ഘോഷയാത്രകള്‍ സംഘടിപ്പിക്കും. 13നു രാവിലെ ഒമ്പതിനു തകഴി കുന്നുമ്മ 793-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തില്‍ നിന്നാരംഭിക്കുന്ന യാത്ര എന്‍എസ്എസ് ട്രഷറര്‍ ഡോ. എം. ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. മുട്ടാറില്‍ വൈകുന്നേരം 4.30നു നടത്തുന്ന സമാപന സമ്മേളനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്യും. 14നു രാവിലെ ഒമ്പതിനു നീലംപേരൂര്‍ കരയോഗ മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം കലഞ്ഞൂര്‍ മധു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.45ന് രാമങ്കരിയില്‍ നടത്തുന്ന സമാപന സമ്മേളനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. 15നു രാവിലെ ഒമ്പതിനു കൈനകരിയില്‍ പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം കെ. പങ്കജാക്ഷപണിക്കര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30നു പുളിങ്കുന്ന് ജങ്കാര്‍ കടവിനു സമീപം നടക്കുന്ന സമാപന സമ്മേളനം എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയന്‍ സെക്രട്ടറി വി. ഉണ്ണികൃഷ്ണന്‍, എന്‍. രാജശേഖരന്‍ പിള്ള, കാവാലം ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.