വീട്ടമ്മയുടെ മാല കവര്‍ന്നു

Wednesday 10 August 2016 7:28 pm IST

തുറവൂര്‍: രണ്ടു വീടുകളില്‍ മോഷണശ്രമം. ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവര്‍ന്നു. മോഷണ ശ്രമത്തിനിടെ ഗൃഹനാഥനേയും ഭാര്യയേയും തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. തുറവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കളത്തില്‍ചിറയില്‍ സുമേഷിന്റെ ഭാര്യ അശ്വതിയുടെ മാലയാണ് കവര്‍ന്നത്. തുറന്നുകിടന്ന ജനലിലൂടെയാണ് മാല പൊട്ടിച്ചെടുത്തത്. കല്ലത്ത് രവി(60), ഭാര്യ രമണി(55)എന്നിവരെയാണ്് തലക്ക് അടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ അടുക്കള വാതില്‍പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മാലയുടെ കൊളുത്തും താലിയും ഒഴികെയുള്ള ഭാഗങ്ങള്‍ നഷ്ടപ്പെട്ടു. കുത്തിയതോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.