മാരാരിക്കുളം: മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പലം ചെമ്പുമേയല് പണി പൂര്‍ത്തിയാക്കി താഴികക്കുട സമര്‍പ്പണം നടത്തി. മേല്‍ശാന്തി പ്രശാന്ത് ഭട്ട് മുഖ്യകാര്‍മ്മികത്വത്തില്‍ 11 താഴികകുടങ്ങളാണ് സമര്‍പ്പിച്ചത്. കലശക്കുടങ്ങളുടെ അഭിഷേകച്ചടങ്ങുകള്‍ 17 മുതല്‍ സപ്തംബര്‍ രണ്ട് വരെ നടക്കും. മഹാദേവന് കലശക്രിയകള്‍, ഏകാദശ സഹസ്രകലശാഭിഷേകം, നെയ്യ്വിളക്ക്, ലക്ഷദീപം, മത്സ്യപുരാണയജ്ഞം, ലക്ഷാര്‍ച്ചന എന്നിവയും നടക്കും. 17ന് ലക്ഷാര്‍ച്ചനയോടെ ചടങ്ങുകള്‍ ആരംഭിക്കും. 18 മുതല്‍ 22 വരെ കലശത്തിന് മുന്നോടിയായുള്ള ക്രിയകളും മത്സ്യപുരാണയജ്ഞവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: