മത്സ്യ സമൃദ്ധി: ജില്ലാതല ഉദ്ഘാടനം

Wednesday 10 August 2016 8:25 pm IST

കല്‍പ്പറ്റ : സംസ്ഥാന ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരിച്ച് നടപ്പിലാക്കുന്ന മത്സ്യസമൃദ്ധിപദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പൊന്നടയില്‍ ആഗസ്റ്റ് 12ന് രാവിലെ 9.30ന് സി.കെ.ശശീന്ദ്രന്‍ എംഎല്‍എ നി ര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി അദ്ധ്യക്ഷത വഹിക്കും. ഫിഷറീസ് അസി.ഡയറക്ടര്‍ ബി.കെ.സുധീര്‍കിഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം.നാസര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംഗ്കമ്മിറ്റിചെയര്‍പേഴ്‌സണ്‍ കെ.മിനി, ക്ഷേമകാര്യസ്റ്റാന്റിംഗ്കമ്മിറ്റിചെയര്‍പേഴ്‌സണ്‍ അനിലതോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി ജോണി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.രാജന്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഒ.ബി.വസന്ത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എന്‍.വിമല, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം കൊച്ചുറാണി, ഗ്രാമ പഞ്ചായത്ത് അംഗം നിജികുമാരി, മത്സ്യ കര്‍ഷക പ്രതിനിധി കെ.ശശീന്ദ്രന്‍, മത്സ്യസമൃദ്ധി ജില്ലാ നോഡല്‍ ഓഫീസര്‍ എ.ജി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.