തെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ നല്‍കിയത് 93.89 കോടി

Wednesday 10 August 2016 8:35 pm IST

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ 93.89 കോടി രൂപ അനുവദിച്ചെന്നും ഇതില്‍ 70,65,17701 രൂപ ചെലവിട്ടതായും വിവരാവകാശ രേഖ. ചെലവുകള്‍ തീര്‍പ്പാക്കി വരുന്നതേയുള്ളൂ. അതിനാല്‍ ബാക്കി തുക തിരിച്ചടച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് (അക്കൗണ്ട്‌സ്) വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ മറുപടിയില്‍ പറയുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 99,9995500 രൂപഅനുവദിച്ചു. ഇതില്‍ 98,4268000രൂപ ചിലവഴിച്ചു. ബാക്കി തുകയായ തിരിച്ചടച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ചെലവ് 50 ശതമാനം സംസ്ഥാന സര്‍ക്കാരും 50 ശതമാനം കേന്ദ്ര സര്‍ക്കാരുമാണ് വഹിക്കുന്നതെന്നും വിവരാവകാശ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.