ന്യൂദൽഹി: കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിലെ സൈനികർക്കൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാനൊരുങ്ങുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയം യാത്രയ്ക്ക് അനുമതി നൽകിയതോടെ ആഗസ്റ്റ് 18ന് സ്മൃതി ഇറാനി സിയാച്ചിനിലേക്ക് യാത്ര തിരിക്കും.
സ്മൃതി ഇറാനിയെ കൂടാതെ എൻഡിഎ മന്ത്രിസഭയിലെ മറ്റ് 8 വനിത മന്ത്രമാരും പട്ടാളക്കാർക്കൊപ്പമാകും രക്ഷാബന്ധൻ ദിനം ആഘോഷിക്കുക. വടക്ക് കിഴക്ക് അതിർത്തി മേഖലയിലും, രാജസ്ഥാനിലും, കശ്മീരിലുമുള്ള ജവാന്മാർക്കൊപ്പമാണ് കേന്ദ്ര വനിതാ മന്ത്രിമാർ രക്ഷാബന്ധൻ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സഹോദരനും സഹോദരിയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ശക്തി വിളിച്ചോതുന്നതാണ് രക്ഷാബന്ധൻ ദിനാഘോഷങ്ങൾ. സ്മൃതി ഇറാനിയുടെ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സൈന്യത്തിന് പ്രതിരോധ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: