ഇടുക്കി: ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എല്‍ഡി ക്ലാര്‍ക്ക് ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. വിവിധ വകുപ്പുകളിലായി 40 ഓളം എല്‍ഡി ക്ലാര്‍ക്ക് ഒഴിവുകളാണ് നിലവില്‍ പി എസ് സി യില്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്. എല്‍ഡി ക്ലാര്‍ക്ക് ലിസ്റ്റിന്റെ കാലാവധി തീരാറായിരിക്കുകയാണ്. വളരെ കുറവ് നിയമനങ്ങളാണ് നിലവിലുള്ള ഇടുക്കി എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്നും നടന്നിട്ടുളളത്. പുതിയ ലിസ്റ്റിനുള്ള നോട്ടിഫിക്കേഷനും പിഎസ്സി പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജില്ലയിലുണ്ടായിട്ടുള്ള 60 ശതമാനം എല്‍ഡി ക്ലാര്‍ക്ക് ഒഴിവുകളും പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ മറ്റ് വഴികളില്‍ നികത്തി. ധാരാളം ഒഴിവുകള്‍ അപേക്ഷകളൊന്നും ഇല്ലാതെ മാറ്റിയും വച്ചിട്ടുണ്ട്. ഇങ്ങനെ പോയാല്‍ നിലവിലുള്ള എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിലെ 80 ആളുകള്‍ക്കും ജോലി ലഭിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഒഴിവുകള്‍ അന്വേഷിച്ച് ഓഫീസില്‍ ചെന്നാല്‍ ശരിയായ വിവരം ഉദ്യോഗസ്ഥര്‍ നല്‍കാറില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന പിഎസ്സി നിയമനങ്ങള്‍ പരിശോധിച്ചതിന് ശേഷം ആലോചിക്കാം എന്ന മറുപടിയാണ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്.ജില്ലയിലെ എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗര്‍ത്ഥികളുടെ സുപ്രധാന യോഗം 15ന് രാവിലെ 11 മണിക്ക് തൊടുപുഴ പഴയ ഹെഡ്പോസറ്റോഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍സ്റ്റിയൂട്ടില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: