രാജകുമാരി: രാത്രികാലത്ത് ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് വാഴക്കുലകള്‍ മോഷ്ടിക്കുന്ന രണ്ട് പേരെ ശാന്തമ്പാറ പോലീസ് പിടികൂടി. കരുണാപുരം, കോട്ടക്കപ്പറത്ത് വീട്ടില്‍ സെബിന് (23), തണ്ണിപ്പാറ, കണിച്ചുകുളത്ത് വീട്ടില്‍ ബിബിന്‍ (23) എന്നിവരെയാണ് ഉടുമ്പന്‍ചോലയില്‍ പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ശാന്തമ്പാറ എസ്.ഐ, പി.എസ്.സുബ്രഹ്മണ്യന്, എ.എസ്.ഐ, ഷാജി വര്‍ഗീസ്, സി.പി.ഒ മാരായ ഓമനക്കുട്ടന്, സുജിത് എന്നിവരടങ്ങുന്ന സംഘമാണ് ഓട്ടോറിക്ഷയും മോഷ്ടിച്ച വാഴക്കുലകളും സഹിതം പ്രതികളെ കസ്റ്റഡിയിലെടുത്തത്. അര്‍ദ്ധരാത്രിക്ക് ശേഷം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന ഇരുവരും കൃഷിയിടങ്ങളില്‍ നിന്ന് വാഴക്കുലകള്‍ വെട്ടി കൊണ്ടുപോയി പിറ്റേന്ന് ചന്തയില്‍ വില്‍ക്കുകയാണ് പതിവ്. രാജാക്കാട്, വെള്ളത്തൂവല്‍, ശാന്തമ്പാറ മേഖലകളില്‍ നിന്ന് നിരവധി തവണ ഇത്തരത്തില്‍ മോഷണം നടത്തിയതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. സംശയം തോന്നാതിരിക്കാനായി ഒരു കൃഷിയിടത്തില്‍ നിന്ന് ഒന്നോ രണ്ടോ വാഴക്കുലകള്‍ മാത്രമാണ് മോഷ്ടിക്കുക. പ്രതികളെ കോടതിയില്‍ ഹാജരാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: