ആലപ്പുഴ: നഗരത്തെ ഗ്രന്ഥശാലയാക്കി മാറ്റിയ ഏഴാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ കൊടിയിറങ്ങും. പുസ്തകോത്സവത്തില്‍ കേരളത്തിനകത്തും പുറത്തും നിന്നുള്ള പ്രശക്ത പുസ്തക പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ സംസ്കൃതം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പുതിയതും പഴയതുമായ വിവിധ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനവും വിപണനവും പുസ്തകപ്രേമികള്‍ക്ക് സുവര്‍ണാവസരമാണ് ഒരുക്കിയത്. ഇതിനു പുറമെ വൈകിട്ട് പ്രശസ്തര്‍ പങ്കെടുത്ത സംവാദം, ചിത്രരചനാ മത്സരം, വിചാരസദസ്സ്, സെമിനാര്‍ തുടങ്ങിയവും സംഘടിപ്പിച്ചു. കാവാലം കവിതകളുടെ ആവിഷ്കാരവും കാവാലം അനുസ്മരണവും പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: