ദുബായ്: കഴിഞ്ഞ ബുധനാഴ്ച ദുബായ് വിമാനത്താവാളത്തിൽ അപകടത്തിൽപ്പെട്ട
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാർക്കും 7000 അമേരിക്കൻ ഡോളർ വീതം നഷ്ടപരിഹാരം നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻസ്.
യാത്രക്കാരുടെ സാധനങ്ങൾ നഷ്ടപ്പെട്ടതിന് 2000 ഡോളറാണ് വിമാനക്കമ്പനി കണക്കാക്കിയിരിക്കുന്നത്. അപകടത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിനും സമയനഷ്ടത്തിനുമായി ഓരോ ആൾക്കും 5000 ഡോളർ വീതവും നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് വിമാനത്തിലുണ്ടായിരുന്ന ഓരോ യാത്രക്കാരനും എമിറേറ്റ്സ് സന്ദേശം അയച്ചുകഴിഞ്ഞു. യാത്ര ചെയ്തതിന്റെ രേഖകളും പാസ്പോർട്ടും, തിരിച്ചറിയൽ കാർഡും സമർപ്പിക്കുന്ന മുറയ്ക്ക് പണം അയച്ചുകൊടുക്കുമെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് വരികയായിരുന്ന എമിറേറ്റ്സ് എയർലൈൻസിന്റെ വിമാനം ഇറങ്ങുന്നതിനിടയിൽ കത്തിയമർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: