കണ്ണൂര്‍: മണ്ണാന്‍-വണ്ണാന്‍ സമുദായ സംഘം കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമുദായ അംഗങ്ങളുടെ കുടുംബ സംഗമവും ആദരിക്കല്‍ ചടങ്ങും 13 ന് രാവിലെ 10 മണിക്ക് പൂതപ്പാറ അഴീക്കോട് സൗത്ത് യുപി സ്കൂളില്‍ ചിറക്കല്‍ കോവിലകം രവീന്ദ്രവര്‍മ്മ രാജ ഉദ്ഘാടനം ചെയ്യും. എന്‍.പി.മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കെ.പി.കുഞ്ഞിരാമന്, സി.പി.ദേവി, എന്‍.പി.നാരായണന്, കോട്ടപ്പുറത്ത് രാധ, പി.ഹരിദാസന് എന്നിവരെ ആദരിക്കും. 11 മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള വ്യക്തിത്വ വികസന ക്ലാസ്സ് നടക്കും. ഉച്ചക്ക് 2 മണിക്ക് സമുദായത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746307650 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: