ദേശീയ വിരവിമുക്ത ദിനാചരണം ഉദ്ഘാടനം ചെയ്തു

Wednesday 10 August 2016 10:24 pm IST

കണ്ണൂര്‍: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ മുനിസിപ്പല്‍ എച്ച്.എസില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. എഡിഎം ഇ.മുഹമ്മദ് യൂസുഫ് മുഖ്യാതിഥി ആയിരുന്നു. സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റും സംസ്ഥാനതല നിരീക്ഷകനുമായ ഡോ.എ.സുകുമാരന്‍ ദിനാചരണ സന്ദേശം നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി.ജയബാലന്‍, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.ലിഷ ദീപക്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ലതീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, ജിവിഎച്ച്എസ്എസ്(സ്‌പോര്‍ട്‌സ്) പ്രിന്‍സിപ്പല്‍ ടി.വിമ., ഹെഡ്മാസ്റ്റര്‍ സി.പി.പ്രസൂനന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് കെ.ഷാജി എന്നിവര്‍ സംസാരിച്ചു. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.പി.എം.ജ്യോതി സ്വാഗതവും പി.സുനില്‍ദത്തന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.