കണ്ണൂര്‍: ജില്ലാതല ബാങ്കിങ്ങ് ഉപദേശക കമ്മിറ്റി യോഗം സിന്‍ഡിക്കേറ്റ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തിനോടനുബന്ധിച്ച് കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി, സൗരോര്‍ജ്ജ പദ്ധതി, പ്രധാന് മന്ത്രി ആവാസ് യോജന എന്നിവയുടെ ശില്പശാലയും സംഘടിപ്പിച്ചു. കണ്ണൂരിന്റെ സമഗ്ര വികസനത്തിന് നേതൃത്വം നല്കിയ ജില്ലാ കലക്ടര്‍ പി ബാലകിരണിന് കമ്മിറ്റി യാത്രയയപ്പ് നല്കി. ലീഡ് ജില്ലാ ചീഫ് മാനേജര്‍ പി.സന്തോഷ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് റീജിയണല്‍ മനേജര്‍ രാജപാണ്ടി മുഖ്യപ്രഭാഷണം നടത്തി. നബാര്‍ഡ് ഡിജിഎം ബൈജു കുറുവ, എജിഎംഎസ്എസ് നാഗേഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എജി എം.പി.കെ രാമന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എജിഎം എ.വി.സുരേഷ് ബാബു, ഫെഡറല്‍ ബാങ്ക് എജിഎം പാപ്പച്ചന്, കെ.സി.ഹനീഫ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: