കണ്ണൂര്‍: സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരക്കൊല്ലിയിലേക്ക് മഴയാത്ര സംഘടിപ്പിച്ചു. നാല്‍പ്പത്തിയഞ്ചോളം യുവതീയുവാക്കള്‍ പങ്കെടുത്ത സാഹസിക യാത്രയുടെ ഉദ്ഘാടനം ശശിപ്പാറയില്‍ പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പില്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സരസ്വതി ടീച്ചര്‍, പയ്യാവൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് ഷാജി കടുവാക്കുന്നേല്‍, ദേശീയ സാഹസിക അക്കാദമി സ്പെഷ്യല്‍ ഓഫീസര്‍ പ്രണീത, ജില്ലാ കോര്‍ഡിനേറ്റര്‍ അര്ജുന് പാലയാട്, ചിത്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. കോടമഞ്ഞ് കൊണ്ട് പുതച്ച പശ്ചിമഘട്ട അതിര്‍ത്തിയായ ശശിപ്പാറ, അളകാപുരി വെള്ളച്ചാട്ടം തുടങ്ങി കാഞ്ഞിരക്കൊല്ലി ഗ്രാമത്തിന്റെ വശ്യസൗന്ദര്യം ആസ്വദിച്ചുകൊണ്ടായിരുന്നു മഴയാത്ര. സംഘം പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഭാസ്കരന് വെള്ളൂര്‍ പരിസ്ഥിതി സംരക്ഷണ ക്ലാസ്സ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: