സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു

Wednesday 10 August 2016 10:27 pm IST

കോലഞ്ചേരി: സിനിമാ സംവിധായകരില്‍ ഒരാളായിരുന്ന ശശി ശങ്കര്‍ (58)അന്തരിച്ചു. പാങ്കോടുള്ള വീടിനകത്ത് ഇന്നലെ രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. നാരായം എന്ന ചിത്രത്തിലൂടെ 1993-ല്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സംവിധായകനാണ് ശശിശങ്കര്‍. കുഞ്ഞിക്കൂനന്‍, പുന്നാരം, ഗുരുശിഷ്യന്‍, മിസ്റ്റര്‍ ബട്‌ലര്‍, സര്‍ക്കാര്‍ ദാദ എന്നി മലയാള സിനിമകളും പേരഴകന്‍, പഗഡൈ പഗഡൈ എന്നീ തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മിസ്റ്റര്‍ ബട്‌ലര്‍ രണ്ടാം ഭാഗത്തിന്റെ തിരക്കഥാ രചനയിലായിരുന്നു അദ്ദേഹം. പി.എ. ബക്കറുടെ സംവിധാന സഹായിയായിട്ടാണ് സിനിമാ ലോകത്തേക്ക് അദ്ദേഹത്തിന്റെ കടന്നു വരവ്. ബീനയാണ് ഭാര്യ. വിഷ്ണു, മീനാക്ഷി എന്നിവര്‍ മക്കളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.