കൂത്തുപറമ്പ്: മാതാ അമൃതാനന്ദമയീ മഠത്തിന്റെ യുവജനവിഭാഗമായ ആയുദ്ദിന്റെയും കൂത്തുപറമ്പ് മഠത്തിന്റെയും ആഭിമുഖ്യത്തില്‍ 15 ന് മാതൃവന്ദനമായി ആചരിക്കുന്നു. പുറക്കുളം ശ്രീ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ നടക്കുന്ന പരിപാടികള്‍ക്ക് കണ്ണൂര്‍ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി നേതൃത്വം നല്‍കും. രാവിലെ 6 മണിക്ക് നാമജപത്തോടെ തൊക്കിലങ്ങാടിയില്‍ നിന്നും കൂത്തുപറമ്പിലേക്ക് നഗരസങ്കീര്‍ത്തനം നടക്കും. തുടര്‍ന്ന് പൂക്കോട് അമൃത വിദ്യാലയത്തില്‍ ഗോപൂജ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം, വേദമാതാവന്ദനം, ഭാരത് മാതാപൂജ, 12 മണിക്ക് വിശ്വശാന്തി പ്രാര്‍ത്ഥന, അന്നദാനം, തുടര്‍ന്ന് അമൃതവിദ്യാലയത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.
ഉച്ചക്ക് 2.30 ന് യുവതീയുവാക്കള്‍ അമ്മമാരുടെ പാദപൂജ ചെയ്യും. പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ഗംഗാമാതാവന്ദനം കോട്ടയം ചിറയുടെ കരയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: