നാറാത്ത്: ക്ഷേത്ര ആചാരസ്ഥാനികക്ഷേമ പെന്ഷന് 3000 രൂപയാക്കി വര്‍ദ്ധിപ്പിച്ച് മുന്‍ കുടിശ്ശികയടക്കം ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് നാറാത്ത് മുച്ചിലോട്ട് ഭഗവതിക്ഷേത്ര കമ്മറ്റിയോഗം അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.വി.സോമശഖരന്‍ അധ്യക്ഷ ത വഹിച്ചു. സെക്രട്ടറി പി.പി.സോമന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.പി.രതീഷ് കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ.വി.വി.മോഹനന്(ചെന്നൈ), പി.പി.ഹരിദാസന്(പൊടിക്കുണ്ട്), കെ.പി.ശശിധരന് (അഴീക്കോട്), സി.പി.ജയശ്രീ(മുംബൈ)-രക്ഷാധികാരിമാര്‍, കെ.വി.സോമശേഖരന്‍-പ്രസിഡണ്ട്, പി.പി.സോമന്-സെക്രട്ടറി, പി.പി.രതീഷ് കുമാര്‍-ട്രഷറര്‍, പി.പി.മോഹനന്, എം.ജനാര്ദ്ദനന്-വൈസ് പ്രസിഡണ്ടുമാര്‍, കെ.വി.പ്രമോദ്, കെ.ജയദേവന് മാസ്റ്റര്‍-ജോയന്റ് സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: