സാന്റിയാഗോ: ചിലിയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് അഞ്ച് പേര് മരിച്ചു. മൂന്നു പേരെ കാണാതായി. സാന്റിയാഗോയില്‍ നിന്നും 1370 കിലോമീറ്റര്‍ അകലെ മിലിംഗയാല് നിന്നും പുറപ്പെട്ട ഒറ്റ എഞ്ചിന് വിമാനമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട വിമാനം സമീപത്തെ നദിയില്‍ തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. കാണാതായവര്ക്കയുള്ള തെരച്ചില്‍ തുടരുകയാണ്. അപകടകാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: