ഇരിങ്ങാലക്കുട നഗരസഭ: പദ്ധതികള്‍ക്ക് അംഗീകാരമായി

Wednesday 10 August 2016 10:27 pm IST

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ 2016-2017 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടന്നു. 23 നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ മുഖേന 425 പദ്ധതികളാണ് ഡിപിസി അംഗീകാരം ലഭിച്ചത്. പാടശേഖര സമിതി, കേര കര്‍ഷക സമിതി എന്നീ പദ്ധതികളില്‍ ധനസഹായം, വളം എന്നിവ പൂര്‍ത്തീകരിച്ചു. മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായി വാര്‍ഡുകളില്‍ ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ വിതരണം ചെയ്തു. ആയുര്‍വ്വേദം, ഹോമിയോ എന്നിവയിലേക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കുകയും വിവിധ സ്‌ക്കൂളുകളിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകള്‍, സ്മാര്‍ട്ട് ക്ലാസ്സുകള്‍ സെറ്റ് ചെയ്യല്‍, കമ്പ്യൂട്ടര്‍, ലാബ് ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കുകയും ചെയ്തു. പട്ടികജാതി വികസന ഓഫീസര്‍ മുഖേന ഭവനനിര്‍മ്മാണം, അറ്റകുറ്റപണി, ധനസഹായം, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കല്‍ തുടങ്ങി 12 പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ 41,57,822 രൂപ ചിലവഴിച്ചെങ്കിലും ട്രഷറിയില്‍ ഉണ്ടായ സാമ്പത്തിക തടസ്സം മൂലം നാളിതുവരെയായി ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതിയുടെ വിഹിതം നല്‍കുവാന്‍ സാധിച്ചിട്ടില്ല. പൊതുവിഭാഗത്തില്‍ 35361000 രൂപയും ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഇനത്തില്‍ 43458000 രൂപയും പട്ടികജാതി വിഭാഗത്തില്‍ 23595000 രൂപയുടെയും റോഡിതര വിഭാഗത്തില്‍ 11191000 രൂപയുടെയും റോഡുവിഭാഗത്തില്‍ 41522000 രൂപയുടെയും പദ്ധതികള്‍ക്ക് വികസനസെമിനാര്‍ അംഗീകാരം നല്‍കി. സെമിനാറില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി വര്‍ഗ്ഗീസ്, ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബ്ദുല്‍ ബഷീര്‍, പൊതുമരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ വത്സല ശശി, ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ മീനാക്ഷി ജോഷി, വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍ ഷാജു, ധനകാര്യ കമ്മറ്റി ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.