പയ്യാവൂര്‍: ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ (ഹനുമാരംബലം) പത്താമത് രാമായണ സപ്താഹ യജ്ഞത്തിന് ഭക്തജനത്തിരക്കേറി. സഹസ്രനാമ സമൂഹകീര്ത്തനത്തിന് ശേഷം ശ്രീകൃഷ്ണപുരത്തുനിന്നും വാദ്യമേളഘോഷത്തോടെ ആചാര്യന് എ.കെ.ബി.നായരെ സ്വീകരിച്ച് ആനിയിച്ചു. യജ്ഞം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ ചെയര്മാന് എം.പി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ശ്രീരാമ-ഹനുമല്‍ സേവാ സമിതി രക്ഷാധികാരി കെ.നാരാണന്‍കുട്ടി അധ്യക്ഷത വഹിച്ചു. പാരമ്പര്യ ട്രസ്റ്റി വാരണക്കോട്ടില്ലത്ത് ഡോ.ഗോവിന്ദന് നമ്പൂതിരി പ്രഭാഷണം നടത്തി. ടി.ടി.രാഘവന്, പി.ടി.മുരളീധരന്, എ.ഡി.നമ്പ്യാര്‍, കെ.കണ്ണന്, പി.ജാനാര്‍ദ്ദനന്‍ നായര്‍, ആനന്ദവല്ലി, രവീന്ദ്രന് പുതിയടത്ത്, കെ.വി.ഗോകുലാനന്ദന്‍, ലതീഷ് പുരിയടത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശ്രീരാമ അവതാര പൂജ നടന്നു.
യജ്ഞത്തിന്റെ ഭാഗമായ നാമസങ്കീര്‍ത്തനം, ഭജന, പ്രഭാഷണം, ട്രിപ്പിള്‍ തായമ്പക, അലങ്കാരപൂജ, രാമായണ പ്രശ്നോത്തരി, കലാവിരുന്നുകള്‍ എന്നിവയുണ്ടാകും. 15ന് രാവിലെ തന്ത്രി കരുമാനത്തിലത്ത് പരമേശ്വരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാഗണിപതിഹോമം നടക്കും. പത്തുമണിക്ക് പട്ടാഭിഷേക ഘോഷയാത്രയും 11 മണിക്ക് ശ്രീരാമ പട്ടാഭിഷേകവും നടക്കും. തുടര്‍ന്ന് പട്ടാഭിഷേക സദ്യ, രാത്രി 7ന് പഞ്ചരത്ന കീര്‍ത്തനാലാപനത്തോടെ സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: