കടയിലേക്ക് ബസ്സ് പാഞ്ഞുകയറി നിരവധി പേര്‍ക്ക് പരിക്ക്

Wednesday 10 August 2016 10:31 pm IST

തലശ്ശേരി: ഉച്ചഭക്ഷണത്തിന് പൂട്ടിയിട്ട കടയിലേക്ക ബസ്സ് പാഞ്ഞുകയറി പത്ത് യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റു. പരിക്കുകള്‍ സാരമുള്ളതല്ല. ബസ്സിന്റെ മുന്‍ഭാഗം ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിയോടെ പുതിയ ബസ്സ്റ്റാന്റിനടുത്ത് നാരാങ്ങാപ്പുറം ജംഗ്ഷനിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തലശ്ശേരി ജനറല്‍ ആശുപ്രത്രിയില്‍ ചികിത്സനല്‍കി. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎല്‍ 13 കെ 8719 നമ്പര്‍ സൂര്യ ബസ്സാണ് നിയന്ത്രണം വിട്ട് കരയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവര്‍ കൊടുവള്ളി സ്വദേശി മനോജ്, ക്ലീനര്‍ എ.കെ.ഭാസ്‌കരന്‍, യാത്രക്കാരായ ടെമ്പിള്‍ഗേറ്റിലെ പി.വിനോദ്, എം.ബാലകൃഷ്ണന്‍, കെ.രവീന്ദ്രന്‍ തുടങ്ങി പത്തുപേര്‍ക്കാണ് പരിക്ക് പറ്റിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.