കഞ്ചാവ് വില്‍പ്പന യുവാവ് പിടിയില്‍

Wednesday 10 August 2016 10:30 pm IST

ചാലക്കുടി:വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്ന യൂവാവ് പിടിയില്‍.തിരുമുടിക്കുന്ന് കാവുങ്ങ വീട്ടില്‍ എബിനെയാണ് (23)ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ എം.കെ.കൃഷ്ണനും,കൊരട്ടി എസ്‌ഐ ടി.രാജേഷ് കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്്.പൊള്ളാച്ചിയില്‍ നിന്ന് കഞ്ചാവ് കൊണ്ടു വന്ന് ചെറിയ പൊതികളിലാക്കി വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ആവശ്യാനുസരണം എത്തിച്ച് നല്‍കുകയായിരുന്നു.പ്രതി പിടിയിലായപ്പോള്‍ അന്‍പതോളം പൊതികള്‍ പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു.ഇയാള്‍ കൊരട്ടി സ്വദേശി മുള്ളക്കര വീട്ടില്‍ സാജന്റെ വീട്ടിലെത്തി ബിയര്‍ കുപ്പികള്‍ കൊണ്ട് എറിഞ്ഞു വീഴ്ത്തി വടിവാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലെയും പ്രതിയാണ്.സുഹൃത്തുക്കളുടെ പുതിയ മോഡല്‍ ബൈക്കുകള്‍ വാങ്ങി അതിവേഗതയില്‍ സഞ്ചരിക്കുകയും പോലീസിനെ കാണുമ്പോള്‍ മിന്നല്‍ വേഗത്തില്‍ പായുന്ന എബിനെ സുഹൃത്തുക്കള്‍ മായാവി എന്നാണ് വിളിച്ചിരുന്നത്.ആദ്യമായിട്ടാണ് കഞ്ചാവ് കേസില്‍ പിടിയിലാകുന്നത്.കൊരട്ടി അഡിഷണല്‍ എസ്.ഐ.അജയന്‍,ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.സതീശന്‍,അജിത്കുമാര്‍,വി.എസ്.സില്‍ജോ,എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.