പൂര്‍വ്വ സൈനിക സേവാപരിഷത്ത് ജില്ലാ സമ്മേളനം കറുകച്ചാലില്‍

Wednesday 10 August 2016 10:31 pm IST

കോട്ടയം: പൂര്‍വ്വ സൈനിക സേവാപരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം 13ന് രാവിലെ 10ന് കറുകച്ചാല്‍ നെത്തല്ലൂര്‍ ഏകാത്മതാ കേന്ദ്രത്തിലെ മേജര്‍ മനോജ് കുമാര്‍ നഗറില്‍ നടക്കും. രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച മുഴുവന്‍ പൂര്‍വ്വ സൈനികരെയും കുടുംബാംഗങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംഘടനയുടെ പ്രവര്‍ത്തനം. പ്രസിഡന്റ് കൃഷ്ണന്‍ കോട്ടയില്‍ അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് ക്ഷേത്രീയ പ്രചാര്‍പ്രമുഖ് പി.ആര്‍. ശശിധരന്‍, ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.