കണ്ണൂര്‍: അല്പം ആശങ്കയോടെയാണ് വന്നതെങ്കിലും ഇപ്പോള്‍ കണ്ണൂര്‍ എന്റെ ദൗര്‍ബല്യമാണെന്നും ഈ നാടിനെയും നാട്ടുകാരെയും വിട്ടുപോകാന്‍ മനസ്സില്ലെന്നും സ്ഥാനമൊഴിയുന്ന ലൈബ്രറി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു.
ജവഹര്‍ ലാല്‍ നെഹ്റു പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ ഭരണ സമിതി നല്കിയ യാത്രയയപ്പിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കാര്യം മനസ്സിലായാല്‍ പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യറാണ് കണ്ണൂരിലുള്ളവര്‍. കുറേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ഇനിയും കുറേ ചെയ്യാനുമുണ്ടെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ലൈബ്രറി വൈസ് ചെയര്മാന് അഡ്വ.ടി.ഒ.മോഹനന് അധ്യക്ഷത വഹിച്ചു. പ്രൊഫ.ടി.വി.ബാലന്, മുണ്ടേരി ഗംഗാധരന്, പി.കെ.പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: