റോഡരികിലെ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണിയുയര്‍ത്തുന്നു

Wednesday 10 August 2016 10:34 pm IST

പിലാത്തറ: ചെറുവിച്ചേരി പുതിയ ഭഗവതിക്ഷേത്രത്തിനടുത്ത് മൂന്ന് ഗ്രാമീണ റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലത്തെ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണിയുയര്‍ത്തുന്നു. കേവലം രണ്ട് തൂണുകളില്‍ റോഡിനോട് ചേര്‍ന്നാണ് ട്രാന്‍സ്‌ഫോര്‍മര്‍ ഫ്യൂസുകളും മറ്റ് വയറുകളും യാത്രക്കാരുടെ കയ്യെത്തുന്ന ദൂരത്താണ്. കല്ലുതറ കെട്ടിയും കമ്പിവേലി നിര്‍മ്മിച്ചും സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ചെറുവിച്ചേരി ജീവനം സ്വാശ്രയസംഘം മാതമംഗലം കെഎസ്ഇബി അസി.എഞ്ചിനിയര്‍ക്ക് നിവേദനം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.