ഇരിട്ടി: അഗസ്റ്റ് 10 ദേശീയ വിരവിമുക്തദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇരിട്ടി മേഖലയിലെ സ്കൂളുകള്‍, അംഗന്‍വാടികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ക്ക് വിര നശീകരണ ഗുളികകള്‍ വിതരണം ചെയ്തു. ഉച്ചക്ക് ഒരു മണിക്ക് ഭക്ഷണശേഷം വിരനശീകരണ ഔഷധമായ അല്‍ബെന്‍ഡസോള്‍ ഗുളികയുടെ ഒരു ഡോസ് 1 വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുക്കുക എന്നതായിരുന്നു പദ്ധതി.
പരിപാടിയുടെ ഇരിട്ടി ബ്ലോക്ക് തല ഉദ്ഘാടനം ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഇരിട്ടി മുനിസിപ്പാലിറ്റി ചെയര്മാന് പി.പി.അശോകന് ഉദ്ഘാടനം ചെയ്തു. ഒരു ഗുളികയും ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളവും വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്മാന് പി.വി.മോഹനന് അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി.രവീന്ദ്രന് പദ്ധതിയെപ്പറ്റി വിവരണം നല്കി. മുന്‍സിപ്പല്‍ കൗണ്‍സില്‍ പി.പി.ഉസ്മാന്, പ്രിന്‍സിപ്പാള്‍ കെ.സുരേശന്, പ്രഥമാദ്ധ്യാപിക എന്‍. പ്രീത തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: