ചെങ്ങളം: കാവില്‍കടവ് പാലത്തിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരുവാര്‍പ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടത്തു കടവില്‍ ധര്‍ണ നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം എത്രയും വേഗം തീര്‍ക്കാത്ത പക്ഷം ജില്ലാ നേതൃത്വത്തില്‍ വന്‍പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കണ്‍വീനര്‍ ആര്.വി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുമേഷ്, ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ ജോഷി, ആന്റണി അറയ്ക്കല്‍, സെക്രട്ടറിമാരായ വി.എന്‍. ജയകുമാര്‍, അഡ്വ. ജോഷി ചീപ്പുങ്കല്‍, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് സജു ജോണ്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി തിരുവാര്‍പ്പ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിനോദ് സ്വാഗതവും ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ട്രഷറര്‍ സതീഷ് കുമ്മനം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: