എടക്കാട്: ബ്ലേഡ് മാഫിയ സംഘം വീട്ടുകാരെ അക്രമിക്കുകയും വീട് കരി ഓയിലൊഴിച്ച് വികൃതമാക്കിയതായും പരാതി. തോട്ടട കുറ്റിക്കകം തെരു മണ്ഡപത്തിന് സമീപം താമസിക്കുന്ന തുമ്പത്ത് യശോദയുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ബ്ലേഡ്മാഫിയാ സംഘം അതിക്രമം നടത്തിയത്. സംഭവത്തില്‍ എടക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് വീട്ടിലെത്തിയ ബ്ലേഡ് സംഘത്തില്‍പ്പെട്ട വാസു, നാരായണന്, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അക്രമം നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. വീടിനകത്ത് കടന്ന സംഘം യശോദയെയും മകനേയും കൂടാതെ യശോദയുടെ സഹോദരന്റെ മകന്റെ ഭാര്യയേയും കൈയ്യേറ്റം ചെയ്തു. ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കി മടങ്ങിപ്പോയ സംഘം പിറ്റേ ദിവസം രാത്രി വീട് മൊത്തം കരിയൊയിലൊഴിച്ച് വികൃതമാക്കിയതായും പരാതിയില്‍ പറയുന്നു. അക്രമം സംബന്ധിച്ച് പരാതി നല്‍കിയിട്ടും പോലീസ് സ്ഥലം സന്ദര്‍ശിക്കാനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനോ തയ്യാറായില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: