പാനൂര്‍: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി പാനൂര്‍ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പാനൂര്‍ വിശ്വകര്‍മ്മ സൊസൈറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം ജില്ലാവൈസ് പ്രസിഡണ്ട് വി.പി.പവിത്രന് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പി.കെ.ശ്രീധരന് അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു, പി.പത്മനാഭന്, എംവി.രാജന്, എ.പി.ശ്രീജേഷ്, കെ.രതീശന്, എം.രാജന്, ടി.നാരായണന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സികെ.പുരുഷോത്തമന്(പ്രസിഡണ്ട്), എം.മാനോജ്(വൈസ് പ്രസിഡണ്ട്), എം.രാജന്(ജനറല്‍സെക്രട്ടറി), എ.കെ.കുഞ്ഞിക്കണ്ണന്(ജോയന്റ് സെക്രട്ടറി), പി.ബാബു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: