ഇരിട്ടി: ഇരിട്ടി കല്യാണി സ്കൂള്‍ ഓഫ് ഓഫ് കര്‍ണ്ണാട്ടിക് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സംഗീതിക പരിപാടി സംഘടിപ്പിക്കുന്നു. പ്രശസ്ത കവികളുടെ ദേശഭക്തി തുളുമ്പുന്ന കവിതകള്‍ കോര്‍ത്തിണക്കി സ്കൂളിലെ സംഗീത വിദ്യാര്‍ഥികളാണ് പരിപാടി അവതരിപ്പിക്കുകയെന്നു സ്കൂള്‍ ഡയരക്ടര്‍ ബിന്ദു സുരേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 14ന് വൈകുന്നേരം ഇരിട്ടി ലയെന്‍സ് ഹോളില്‍ നടക്കുന്ന ചടങ്ങ് നഗരസഭാ ചെയര്മാന് പി.പി.അശോകന് ഉദ്ഘാടനം ചെയ്യും. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.പി.ഉസ്മാന് അദ്ധ്യക്ഷത വഹിക്കും. നഗരസഭാ കൗണ്‍സിലര്‍ ആര്.കെ. ഷൈജു, ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. സുരേശന്, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ എം.പി.ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ബിന്ദു സുരേഷ്, ടി.വി.കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: