കണ്ണൂര്‍: ഏറണാകുളത്തു സെപ്റ്റംബര്‍ ആദ്യ വാരം നടക്കുവാന്‍ പോകുന്ന അന്തര്‍ ജില്ലാ യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കണ്ണൂര്‍ ജില്ലാ ടീമിന്റെ തിരഞ്ഞെടുപ്പ് നാളെ രാവിലെ 8 മണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 1997 ജനവരി 1 നും 1997 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ചവരും കണ്ണൂര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് ക്ലബ്ബുകളില്‍ രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം. ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കളിക്കാര്‍ പ്രസ്തുത ദിവസം ജനന സര്‍ട്ടിഫിക്കറ്റിന്റെ ഒര്‍ജിനലും കളിക്കുവാനുള്ള കിറ്റും സഹിതം ജവഹര്‍ സ്റ്റേഡിയത്തില്‍ രാവിലെ 8 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് സെക്രട്ടറി മാമുക്കോയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: