കുമരകം-അട്ടിപ്പീടിക റോഡിനോട് അവഗണന: ബിജെപി റോഡ് ഉപരോധിച്ചു

Wednesday 10 August 2016 10:41 pm IST

കുമരകം: അട്ടിപ്പീടിക-കൊഞ്ചുമട റോഡ് പൊട്ടിപ്പൊളിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് നന്നാക്കാന്‍ നടപടി എടുക്കാത്ത പൊതുമരാമത്ത് വകുപ്പിന്റെ അവഗണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമരകത്ത് റോഡ് ഉപരോധം നടത്തി. കുമരകം ചന്തക്കവലയില്‍ നടത്തിയ ഉപരോധ സമരം ബിജെപി ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. പിണറായ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ ബിജെപി ജനങ്ങളോടൊത്ത് നിന്ന് പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സെക്രട്ടറി വി.എന്‍. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഒരാഴ്ചക്കുള്ളില്‍ റോഡ് പണി നടന്നില്ലെങ്കില്‍ പിഡബഌുഡി ഓഫീസ് മാര്‍ച്ച് നടത്തുമെന്നും സമരക്കാര്‍ മുന്നറിയിപ്പു നല്‍കി. സമരത്തിന് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്റ്റീഫന്‍ ജെ. ബച്ചന്‍, നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്‍, ആന്റണി അറയില്‍, ഷൈലമ്മ മോനപ്പന്‍, പി.കെ. സേതു, വിശാല്‍ സദാനന്ദന്‍, നീഷ് എന്‍.കെ., ബിന്ദു കിഷോര്‍, സതീഷ് കരിവേലി, പ്രശാന്ത് പറത്തറ, ബിന്ദു പതിനെട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.