ഇരിട്ടി: ഇരിട്ടി ടൗണില്‍ നിരന്തരമുണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ടു ബിഎംഎസ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. ഇരിട്ടി നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് ആണ് പലപ്പോഴും ടൗണില്‍ ഗതാഗത തടസ്സത്തിനു കാരണമാവുന്നത്. ഇത് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ മുനിസിപ്പാലിറ്റി അധികൃതരും പോലീസും കൂടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ബിഎംഎസ് ഇരിട്ടി മേഖലാ കമ്മിറ്റി ഭാരവാഹികള്‍ പേരാവൂര്‍ നിയോജകമണ്ഡലം എം എല്‍ എ , മുന്‍സിപ്പല്‍ അധികാരികള്‍, പോലീസ് അധികാരികള്എന്നിവര്ക്ക് പരാതി നല്കി. നടപടി ഉണ്ടായില്ലെങ്കില്‍ ബിഎംഎസ് സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികളായ പി.പി.പുരുഷോത്തമന്, കെ.പി.പ്രകാശന്, ജ്യോതിഷ് പടിക്കച്ചാല്‍ തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: