കണ്ണൂര്‍: വേശാല ഈസ്റ്റ് എഎല്‍പി സ്കൂള്‍ പരിസ്ഥിതി ക്ലബ് മാതൃഭൂമി സീഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പയറുവര്‍ഷം ആചരിച്ചു. ഇതിന്റെ ഭാഗമായി വിവിധതരം പയറുവര്‍ഗ്ഗങ്ങളുടെ പ്രദര്‍ശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യമേളയും നടന്നു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് പി.പി.കൃഷ്ണന് ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് എന്‍.കെ.ചാന്ദിനിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് പിടിഎ പ്രസിഡണ്ട് കെ.പി.അനീഷ്കുമാര്‍, സി.ആര്.സി.കോഡിനേറ്റര്‍ എം.പി.മുഹമ്മദ്, കെ.മഹേഷ്, മദര്‍ പിടിഎ പ്രസിഡണ്ട് ആശാകുമാരി എന്നിവര്‍ സംസാരിച്ചു. മദര്‍ പിടഎ അംഗങ്ങള്‍ വിവിധ പയറുവിഭവങ്ങള് തയ്യാറാക്കി പരിപാടിയില്‍ സജീവ പങ്കാളികളായി. പരിസ്ഥിതിക്ക് കണ്‍വീനര്‍ എം.എം.വിജയകുമാരി സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഒ.എം.ശൈലജ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: