പത്തനംതിട്ട: ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ദക്ഷിണമേഖലാ എഡിജിപി ബി. സന്ധ്യയുടെ അധ്യക്ഷതയില്‍ പമ്പയില്‍ നടന്ന യോഗത്തിലാണ് പമ്പയിലും സന്നിധാനത്തും സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്താനും സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാനും തീരുമാനമായത്.
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നിലവിലുള്ള സാധാരണ ക്യാമറകള്‍ നീക്കി പമ്പയിലും സന്നിധാനത്തും 35 ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ക്യാമറകള്‍ സ്ഥാപിക്കും.
നിലവില്‍ സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: